1

നാഗർകോവിൽ : തിരുവട്ടാറിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം ചെറുമകൻ വീട്ടിൽ തൂങ്ങിമരിച്ചു.. തിരുവട്ടാർ, സാരൂർ സ്വദേശിനി ദാസമ്മാൾ (80) ആണ് കൊല്ലപ്പെട്ടത്. ചെറുമകൻ അജിത്തി (23)നെ പൊലീസ് അറസ്റ്റുചെയ്തു.കഞ്ചാവിന് അടിയായിരുന്നു ഇയാൾ.

കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം.കഞ്ചാവ് ലഹരിയിൽ എത്തിയ അജിത് സ്വന്തം ബൈക്ക് തല്ലി തകർത്ത ശേഷം മുത്തശ്ശിയുമായി വാഴക്കിട്ടു. വാക്കേറ്റത്തെ തുടർന്ന് മുത്തശ്ശിയെ തറയിൽ തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ ദാസമ്മാൾ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. അതോടെ അജിത് വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. അജിത്തിന്റെ പിതാവ് മരിച്ചുപോയി. കഞ്ചാവ് ലഹരിൽ അക്രമിയാകുന്നതു മൂലം അജിത്തിന്റെ അമ്മ ദൂരെ മാറിതാമസിക്കുകയാണ്. അതിനാൽ മുത്തശ്ശിക്കൊപ്പമായിരുന്നു അജിത്തിന്റെ താമസം. തിരുവട്ടാർ പൊലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി ആശാരിപ്പള്ളം ആശുപത്രിയിലേക്ക് മാറ്റി.