
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ ജെ.സി.അലക്സാണ്ടർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. സി.ഇ.ടിയിൽ ആർക്കിടെക്ചർ വിഭാഗം സ്ഥാപിച്ച ജെ.സി.അലക്സാണ്ടർ സർക്കാരിന്റെ ചീഫ് ടൗൺ പ്ലാനറും കൺസൾട്ടന്റ് ആർക്കിടെക്ടും സി.ഇ.ടിയിൽ അദ്ധ്യാപകനുമായിരുന്നു.കോളേജിലെ സീറ്റാ ഹാളിൽ നടന്ന ചടങ്ങിൽ സി.ഇ.ടി മുൻ പ്രിൻസിപ്പൽ ഡോ.ആശാലത തമ്പുരാൻ അലക്സാണ്ടറിനെ അനുസ്മരിച്ചു.സി.ഇ.ടി പ്രിൻസിപ്പൽ ഡോ.സേവിയർ.ജെ.എസ് അദ്ധ്യക്ഷത വഹിച്ചു.ബയോം എൺവയൺമെന്റൽ സൊല്യൂഷൻസിന്റെ പ്രിൻസിപ്പൽ ആർക്കിടെക്ട് ചിത്ര വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തി.ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗം മേധാവി ഡോ.പ്രിയാഞ്ജലി പ്രഭാകരൻ, പ്രൊഫ.ആർ.ദീപാറാണി, ഡോ.ബെഞ്ചീൻ.എസ്.കോത്താരി, പ്രൊഫ.അപർണ സതീഷ്, പ്രൊഫ.ആർ.അജു തുടങ്ങിയവർ പങ്കെടുത്തു.