
തിരുവനന്തപുരം:'ജിവിക്കാൻ ഒരു നിവർത്തിയുമില്ല.വാടക കുടിശിക വരുത്തിയതിനാൽ വീട്ടുടമസ്ഥൻ അടുക്കള പൂട്ടി.ഇപ്പോൾ പുറത്ത് അടുപ്പ് കൂട്ടിയാണ് പാചകം.മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കുക മാത്രമാണ് ആഗ്രഹം...' തേങ്ങലടക്കി 32കാരിയായ ചിന്നു പറഞ്ഞു. രോഗിയായ ഭർത്താവിനെ ചികിത്സിക്കാനും രണ്ട് മക്കളെ പഠിപ്പിക്കാനും ഒരു വഴിയുമില്ലാതെ കഷ്ടപ്പെടുകയാണ് തിരുവനന്തപുരം പാറ്റൂർ സ്വദേശി ചിന്നു.മൂന്നുമാസം മുമ്പ് ഭർത്താവ് ശിവപ്രസാദിന്(36) ബി.പി കൂടി തലയിലെ ഞരമ്പ് പൊട്ടിയതോടെയാണ് ജീവിതം ഇരുട്ടിലായത്. ഏഴുദിവസം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു. ഫെബ്രുവരിയിൽ വീട്ടിൽ കൊണ്ടുവന്നെങ്കിലും എഴുന്നേറ്റ് നടക്കാറായിട്ടില്ല. ട്യൂബ് വഴിയാണ് ഇപ്പോഴും ഭക്ഷണം കൊടുക്കുന്നത്. വർക്ക്ഷോപ്പ് ജീവനക്കാരനായ ശിവപ്രസാദിന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.മൂത്ത മകൾ പത്തിൽ പരീക്ഷ എഴുതി നിൽക്കുന്നു. ഇളയ മകൾ യു.കെ.ജിയിലാണ്.സ്കൂൾ ഫീസ് കൊടുക്കാനും പുസ്തകങ്ങൾ വാങ്ങാനും ചിന്നുവിനു ശേഷിയില്ല.ചിന്നു വീട്ടുജോലിക്ക് പോയാണ് കുടുംബത്തെ നോക്കുന്നത്.ലോണും അടച്ചുതീർക്കാനുണ്ട്.കുടുംബത്തെ കരകയറ്റാൻ സുമനസുകളുടെ കരുണ തേടുകയാണ് ചിന്നു. ഗൂഗിൾ പേ നമ്പർ 8089738413, പഞ്ചാബ് നാഷണൽ ബാങ്ക്, പാൽക്കുളങ്ങര ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ് PUNB 0432800, അക്കൗണ്ട് നമ്പർ 4328001700016792