
തിരുവനന്തപുരം: കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്‌കരൻ മാസ്റ്ററുടെ ജന്മശതാബ്ദി വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. അനുസ്മരണ സമ്മേളനം ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. പി.ഭാസ്‌കരൻ മാസ്റ്ററുടെ മാനവീയം വീഥിയിലെ പ്രതിമയ്ക്ക് മുന്നിൽ വി.കെ.പ്രശാന്ത് എം.എൽ.എ പുഷ്പാർച്ചന നടത്തി. സരസ്വതി സമ്മാൻ ലഭിച്ച പ്രഭാവർമ്മയെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ചടങ്ങിൽ ആദരിച്ചു. മുൻമേയർ കെ. ചന്ദ്രിക അദ്ധ്യക്ഷയായി. സംവിധായകൻ ബാലു കിരിയത്ത്, മോഹൻദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ റാണി മോഹൻദാസ്, സാംസ്‌കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഗിരിജ സേതുനാഥ്, ഡോ.ശ്രീവത്സൻ നമ്പൂതിരി, ജയശ്രീ ഗോപാലകൃഷ്ണൻ, ജി.വിജയകുമാർ, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ പങ്കെടുത്തു.