തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർത്ഥി മുൻ എസ്.പി എസ്.രാജേന്ദ്രനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്ന രാജേന്ദ്രന്റെ ആരോഗ്യം മെച്ചപ്പെടുന്നതായി ബി.എസ്.പി നേതാക്കൾ അറിയിച്ചു.മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കിടക്കണം. പൂവാറിലാണ് രാജേന്ദ്രന്റെ സ്വദേശം.