ചിറയിൻകീഴ്: മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ ബാലവിഭാഗമായ ഐശ്വര്യ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല കൂട്ടായ്‌മ മോട്ടിവേഷണൽ ട്രെയിനർ ഡോ.സുജിത് എഡ്വിൻ പെരേര ഉദ്‌ഘാടനം ചെയ്തു. മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഫ്രാൻസിസ് ഏണസ്റ്റ്,എം.നസീർ,സെക്രട്ടറി എ.ലാൽസലാം,ജോയിന്റ് സെക്രട്ടറി വിപിൻമിരാൻഡ,എസ്.എൻ.വി ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി വി.ദിലീപ് കുമാർ,എസ്.സുധി,ജി.സുദർശനൻ,കെ.ജയചന്ദ്രൻ,സുരേഷ് അമ്മൂസ്,ബി.ഗൗരി എന്നിവർ പങ്കെടുത്തു.