തിരുവനന്തപുരം: മണക്കാട് ഗവൺമെന്റ് ടി.ടി.ഐ സഹവാസ ക്യാമ്പ് ആരംഭിച്ചു. നാടക,ചലച്ചിത്രഗാന രചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഷൈജു സ്വാഗതം പറഞ്ഞു. അദ്ധ്യാപികമാരായ സുമ ജി.സി, മഞ്ജു.കെ.എൽ,ചെയർപേഴ്സൺ ദേവിക എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോ.അമൃതകുമാരി നന്ദി പറഞ്ഞു. വിദ്യാർത്ഥികളായ ദേവിക.എസ്.കൃഷ്ണൻ,ആർഷ,ശിവാനി,സാന്ദ്ര എന്നിവർ ചൊൽക്കാഴ്ച അവതരിപ്പിച്ചു. അതുല്യ,ദേവിക,ശിവാനി,ആർച്ച എന്നിവർ ചേർന്ന് ക്യാമ്പംഗങ്ങൾ തയ്യാറാക്കിയ ക്യാമ്പ് ഗീതം അവതരിപ്പിച്ചു.