
കടയ്ക്കാവൂർ: മത്സ്യതൊഴിലാളി കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കടലോര നാട്ടുകൂട്ടം എന്ന പരിപാടി അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നെൽസൺ ഐസക്ക് ഉദ്ഘാടനം ചെയ്തു. ഔസേപ്പ് ആന്റണിയുടെ അദ്ധ്യക്ഷതയിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം എഡിസൺ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ഗോപിനാഥ്,ജുഡ് ഷെറിൻ,യോശുദാസ് ജോഷി എന്നിവർ സംസാരിച്ചു