തിരുവനന്തപുരം: എസ്.എസ്.എൽ.സി മൂല്യനിർണയം പൂർത്തിയായി. ഫലം മേയ് ആദ്യം പ്രസിദ്ധീകരിക്കും. ഈ വർഷം ഫലപ്രഖ്യാപനം നേരത്തെയാകുമെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞവർഷം മേയ് 19 നാണ് ഫലം പ്രസിദ്ധീകരിച്ചത്. ഗ്രേസ് മാർക്ക് എൻട്രി ഉൾപ്പെടെയുള്ള ടാബുലേഷൻ ജോലികളാണ് ഇനി തീരാനുള്ളത്.

70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നിനാണ് മൂല്യനിർണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസർമാരടക്കം 10500 അദ്ധ്യാപകർ പങ്കെടുത്തു.