
തിരുവനന്തപുരം : തന്നെ ട്വിറ്ററിൽ അപകീർത്തിപ്പെടുത്തിയെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ദുബായിലുണ്ടായ പ്രളയം മനുഷ്യനിർമ്മിത ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതായി പ്രചരിപ്പിച്ചതിനെതിരെ വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. നെല്യു എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വി.ഡി. സതീശന്റെ ചിത്രം സഹിതം വ്യാജപ്രചാരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.