postal-ballot

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള നിരവധി ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.

രണ്ടാംഘട്ട പരിശീലന ക്ലാസിന്റെ ഘട്ടത്തിലെ ഫെസിലിറ്റേഷൻ സെന്ററുകളിലും ബാലറ്റ് ലഭിച്ചിട്ടില്ല. കൊല്ലം, മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവരിൽ അധികം പേരും. മൂന്നാംഘട്ട പരിശീലന ക്ലാസുകളിലെങ്കിലും മുഴുവൻ പേർക്കും ഫെസിലിറ്റേഷൻ സെന്ററുകളിൽ ഇത് നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം.ഫെസിലിറ്റേഷൻ സെന്ററുകളിൽ വന്ന് വോട്ട് ചെയ്യാൻ കഴിയാതെ വരുന്ന ഉദ്യോഗസ്ഥർക്കുള്ള ബാലറ്റ് പോളിങ് മെറ്റീരിയിൽ വിതരണം ചെയ്യുന്ന ദിവസം അവിടെയുള്ള ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്യുന്നതിനുള്ള അവസരം നൽകണമെന്നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ ആവശ്യപ്പെട്ടു.