തിരുവനന്തപുരം: ലോക ക്ലാസിക് സിനിമകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി
തോന്നയ്‌ക്കൽ സായിഗ്രാമത്തിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഫിലിം ഫെസ്റ്റിവെൽ മേയ് ഒന്നു മുതൽ മൂന്നുവരെ നടക്കും.
ദി റെഡ് ബലൂൺ,എ ചെയറി ടെയിൽ,ദി കിഡ്,ദി ഗ്രേറ്റ് ഡിക്റ്റേറ്റർ,ചിൽഡ്രൻ ഓഫ് ഹെവൻ,എ ബോംബ് വാസ് സ്റ്റോളൺ,കുമ്മാട്ടി,പഥേർ പാഞ്ജാലി,ബൈസിക്കിൾ തീവ്സ്,സൗണ്ട് ഓഫ് മ്യൂസിക്,ഗാന്ധി,നാനൂക് ഓഫ് ദി നോർത്ത്,ഹാംലെറ്റ്,ബാറ്റിൽഷിപ് പൊറ്റെംകിൻ എന്നീ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ഫിൽക്ക ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി സാബു ശങ്കർ അറിയിച്ചു.
ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പാളയത്ത് നിന്നും യാത്രാ സൗകര്യവും ഉച്ച ഭക്ഷണവും സായിഗ്രാമത്തിൽ സൗജന്യമായി നൽകുമെന്ന് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ അറിയിച്ചു.