photo

പാലോട്: പേരയം ജംഗ്ഷനിൽ മോട്ടോർ ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച പാണയം പട്ടത്താനത്ത് പൂരം വില്ലയിൽ ദുർഗേഷ് (24) ന് ദാരുണാന്ത്യം. ദുർഗേഷിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച നിതിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. താന്നിമൂട്ടിൽ നിന്നു പേരയത്തേക്കുവന്ന ഓട്ടോയും ത്രിവേണി ഭാഗത്തു നിന്നു പേരയത്തേക്കുള്ള ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ദുർഗേഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുരേഷ് ,കലാമിനി ദമ്പതികളുടെ മകനാണ്.ലക്ഷ്മിയാണ് സഹോദരി.