വിഴിഞ്ഞം: തുറമുഖത്തേയ്‌ക്ക് ക്രെയിനുകളുമായി ഷെൻഹുവ 35 കപ്പൽ പുറംകടലിലെത്തി. ക്ലിയറൻസ് ലഭിച്ചാൽ ഇന്നോ നാളെയോ തുറമുഖ ബെർത്തിൽ അടുപ്പിക്കും. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനും നാല് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പലെത്തിയത്. ഒന്നാം ഘട്ടത്തിൽ തുറമുഖത്തേക്ക് അവശ്യമായ ബാക്കി ക്രെയിനുകളുമായി അവസാന കപ്പൽ ഷെൻഹുവ 34 അടുത്ത മാസമെത്തും. അതിൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനും മൂന്ന് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണുണ്ടാകുക.