
പാറശാല: കെ.കെ.ശൈലജയെ അപമാനിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ പാറശാല സബ് ജില്ലാ കമ്മിറ്റി അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ പ്രതിഷേധവും ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു. വനിതകളുടെ ഐക്യദാർഢ്യ സദസ് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ഡബ്ലിയു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് മീരാ തങ്കച്ചി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വനിതാ സബ് ജില്ലാ കൺവീനർ ആശാറാണി സ്വാഗതം പറഞ്ഞു. ശ്രീലത,ഗായത്രി,ജയകുമാരി, അജിതകുമാരി,ജില്ലാ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ എന്നിവർ സംസാരിച്ചു.