തിരുവനന്തപുരം: അവശ്യ സേവന വിഭാഗം ജീവനക്കാർക്കായി ഏർപ്പെടുത്തിയ തപാൽ വോട്ടിംഗ് മൂന്ന് മണിക്കൂർ തടസപ്പെട്ടു. ബാലറ്റ് എത്താത്തതിനെ തുടർന്ന് പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പോസ്റ്റൽ വോട്ടിംഗ് സെന്ററിലായിരുന്നു വോട്ടിംഗ് തടസപ്പെട്ടത്. ഇതുകാരണം കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ ഉദ്യോഗസ്ഥർക്ക് വോട്ടിടാനാകാതെ മടങ്ങേണ്ടി വന്നു. ഉച്ചയ്ക്ക് 12 നാണ് ബാലറ്റെത്തിച്ചത്. വാഹനത്തകരാറിനെ തുടർന്നാണ് ബാലറ്റെത്തിക്കാൻ വൈകിയതെന്ന് ജില്ല ഇൻഫർമേഷൻ അധികൃതർ അറിയിച്ചു.