കടയ്‌ക്കാവൂർ: കായിക്കര പോസ്റ്റോഫീസിന്റെ വാതിൽ തകർത്ത് അഞ്ചംഗ സംഘത്തിന്റെ അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പോസ്റ്റോഫീസിലെ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. അക്രമിസംഘം പിന്നീട് പണയിൽ ലക്ഷംവീട് മേഖലയിലെ വീടുകൾക്ക് നേരെയും ആക്രമണം നടത്തി. എതിർക്കാൻ ശ്രമിച്ചവരെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു. കുറച്ചുദിവസങ്ങളായി രാത്രിയിൽ കായിക്കരയുടെ പലഭാഗത്തും അക്രമികളുടെ ശല്യമുണ്ടെന്നാണ് പരാതി. അഞ്ചുതെങ്ങ് പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.