
മുക്കം: റിട്ട. പ്രധാനാനാദ്ധ്യാപകൻ ചേന്ദമംഗലൂർ കാഞ്ഞിരത്തൊടികയിൽ എൻ. കെ. ഉമ്മർകോയ (74) നിര്യാതനായി. ദയാപുരം ഷെയ്ഖ് അൻസാരി ഫൗണ്ടേഷൻ അംഗം, ചേന്ദമംഗലൂർ സലഫി കൾച്ചറൽ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചേന്ദമംഗല്ലൂർ ജി.എം.യു .പി സ്കൂളിൽ അദ്ധ്യാപകനും മഞ്ഞക്കടവ് ഗവ. എൽ. പി സ്കൂളിൽ പ്രധാനാദ്ധ്യാപകനുമായിരുന്നു.
ഭാര്യ: സാറ. മക്കൾ: സമാൻ (സൗദി അറേബ്യ), മനാസ് (ബിസിനസ്), സമീന. മരുമക്കൾ: നാസർ (കുനിയിൽ ), നിഷില, ഫാത്തിമ ഹസ്ന.