നിലമാംമൂട്: ഉണ്ടൻകോട് സെന്റ് ജോസഫ് ഫെറോന ദേവാലയത്തിലെ ഇടവക തിരുനാളിന് ഇടവക വികാരി ഫാ.ജോസഫ് അനിൽ പതാക ഉയർത്തിയതോടുകൂടി തുടക്കമായി.മേയ് 1ന് സമാപന ദിവ്യബലിയോടുകൂടി സമാപിക്കും.നെയ്യാറ്റിൻകര രൂപത ശുശ്രൂഷാ കോഓർഡിനേറ്റർ വി.പി.ജോസ് പ്രാരംഭ തിരുനാൾ ദിവ്യബലി നടത്തി.സമാപന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി.ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കും.