വെള്ളറട: വരമ്പതി കാളിമലയിൽ ഇന്ന് ചിത്രാ പൗർണ്ണമി പൊങ്കാല.പൊങ്കാല അർപ്പിക്കാൻ ഇന്നലെ മുതൽ തന്നെ നിരവധി പേരാണ് കാളിമലയിലെത്തി കാത്തിരിക്കുന്നത്.ഇന്ന് രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി ക്ഷേത്ര ശ്രീകോവിലിൽ നിന്ന് അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.കിലോമീറ്റർ ദൂരം പൊങ്കാലയ്ക്കുവേണ്ടി ക്രമീകരിച്ചിട്ടുണ്ട്.സേവാ ഭാരതിയുടെ നേതൃത്വത്തിൽ കന്യാകുമാരി ജില്ലയിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങൾ പൊങ്കാല അർപ്പിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്കുവേണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്.ഇവർ ഇന്ന് പുലർച്ചെ മുതൽ കാളിമലയിലെ അടിവാരത്തെ നിരപ്പിൽ എത്തിച്ചേരും.അവിടെ നിന്നും കാൽനടയായാണ് കാളിമലയിലെത്താൻ.