vasudevan-pillai

തിരുവനന്തപുരം : നോവലിസ്റ്റും കോളേജ് അദ്ധ്യാപകനും ഗവേഷകനുമായ വഞ്ചിയൂർ ഋഷിമംഗലം സൗഭാഗ്യയിൽ ഡോ.എ.എം.വാസുദേവൻ പിള്ള (80) അന്തരിച്ചു. മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിൽ മലയാള വിഭാഗം മേധാവിയായിരുന്നു. വിവിധ മേഖലകളിലായി മുപ്പതിലധികം പുസ്തകങ്ങളുടെ കർത്താവാണ്. മിഥ്യ,പൂർവാശ്രമം,അക്കാനി,അതിർത്തികൾ ലംഘിക്കുന്നവർ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മധുര കാമരാജ് യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ എട്ടുവർഷം ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത്, സാഹിത്യപ്രസാധക സഹകരണ സംഘം, എന്നിവയുടെ ആദ്യകാല അംഗമായിരുന്നു. എഡ്ഗാർ അലൻ പോയെയും കേരളത്തിലെ കാല്പനികകവികളെയും ഉൾപ്പെടുത്തി അമേരിക്കയിലെ ബർലിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പ്രോജക്ട് ചെയ്തു. സംസ്കാരം പിന്നീട്. ഭാര്യ ജെ.സുശീല. മക്കൾ : ജെ.എസ്.സംഗീത കൃഷ്ണകുമാർ, ജെ.എസ്. നിരഞ്ജന രമേശ്. മരുമക്കൾ : പി. കൃഷ്ണകുമാർ (ഏജീസ് ഓഫീസ്), പരേതനായ രമേശ്.