p

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 427/2023), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ബോട്ട് ലാസ്‌കർ (കാറ്റഗറി നമ്പർ 62/2023), ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 450/2023), ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 537/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്. സി യോഗം തീരുമാനിച്ചു.


ചുരുക്കപ്പട്ടിക
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (പഞ്ചകർമ്മ) (കാറ്റഗറി നമ്പർ 631/2023), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) - ആറാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 560/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ, എൽ.സി./എ.ഐ., പട്ടികജാതി (കാറ്റഗറി നമ്പർ 457/2023, 460/2023, 461/2023), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) - രണ്ടാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 556/2023), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (കന്നട മീഡിയം) (കാറ്റഗറി നമ്പർ 478/2023), മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 196/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഡോ.​ ​ജി.​പ​ത്മ​റാ​വു​ ​സ്മാ​ര​ക​ ​ദേ​ശീ​യ​പു​ര​സ്‌​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മ​ല​യാ​ളം​ ​വി​ഭാ​ഗം​ ​അ​ദ്ധ്യ​ക്ഷ​നും​ ​താ​ര​ത​മ്യ​ ​സാ​ഹി​ത്യ​ ​വി​മ​ർ​ശ​ക​നു​മാ​യി​രു​ന്ന​ ​ഡോ.​ജി.​പ​ത്മ​റാ​വു​വി​ന്റെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​മി​ക​ച്ച​ ​എം.​എ​ ​മ​ല​യാ​ളം​ ​പ്രോ​ജ​ക്ടി​ന് ​ന​ൽ​കു​ന്ന​ ​ജി.​പ​ത്മ​റാ​വു​ ​സ്മാ​ര​ക​ ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​ക്ഷ​ണി​ച്ചു.​ 2023​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​നി​ന്നും​ ​എം.​എ​ ​മ​ല​യാ​ളം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.
മാ​ർ​ഗ​ദ​ർ​ശി​യും​ ​സ്ഥാ​പ​ന​ ​മേ​ധാ​വി​യും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ്ര​ബ​ന്ധ​ത്തി​ന്റെ​ ​കോ​പ്പി​ ​മേ​യ് 10​ന് ​മു​ൻ​പാ​യി​ ​പ്രൊ​ഫ.​ ​സീ​മാ​ ​ജെ​റോം,​ ​അ​ദ്ധ്യ​ക്ഷ,​ ​മ​ല​യാ​ളം​ ​വി​ഭാ​ഗം,​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല,​ ​കാ​ര്യ​വ​ട്ടം​ ​പി.​ഒ​ 695581​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​യ്ക്ക​ണം.​ ​പ്ര​ബ​ന്ധ​ത്തി​ന്റെ​ ​പി.​ഡി.​എ​ഫ് ​ഫോ​ർ​മാ​റ്റ് ​m​a​l​a​y​a​l​a​m​@​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​ലേ​ക്ക് ​അ​യ​യ്ക്ക​ണം.​ ​ഫോ​ൺ​:​ 04712308459.