നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കുഴിച്ചാണി സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ തുടങ്ങി.ഇന്ന് രാവിലെ 6 മുതൽ 7വരെയും,വൈകിട്ട് 4 മുതൽ 5വരെയും ബൈബിൾ പാരായണം,വൈകിട്ട് 5ന് ജപമാല,ലിറ്റിനി,നൊവേന,6ന് സഹവികാരി വട്ടപ്പാറ ഫാ.വിജിൻ ആഞ്ചലോസ് കാർമ്മികത്വം വഹിക്കുന്ന ദിവ്യബലി.നെയ്യാറ്റിൻകര ബിഷപ്പ് സെക്രട്ടറി ഫാ.സുജിൻ.എസ് ജോൺ വചനസന്ദേശം പറയും.തുടർന്ന് സ്നേഹവിരുന്ന്.24നുള്ള ദിവ്യബലിക്ക് സുരേഷ്.ഡി.ആന്റണി മുഖ്യകാർമ്മികത്വം വഹിക്കും.മീഡിയാ കമ്മീഷൻ ഡയറക്ടർ ഡോ.ഡൊമിനിക് വചനസന്ദേശം നൽകും.25ന് ചുള്ളിമാനൂർ ഫെറോന വികാരി ഫാ.അനിൽകുമാർ എസ്.എം. മുഖ്യകാർമ്മികത്വം വഹിക്കും.26ന് രാവിലെ 9.30മുതൽ 3.30വരെ ധ്യാനം.ഇടുക്കി സണ്ണി തയ്യിൽ നയിക്കും.ഡോ.അലോഷ്യസ് സത്യൻനേശൻ മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് ബൈബിൾ കൺവെൻഷൻ,സ്നേഹവിരുന്ന്. 27ന് രാവിലെ 9.30 മുതൽ 3.30വരെ ധ്യാനം.നെടുവാൻവിള ഇടവക വികാരി ഫാ.കിരൺ രാജ് മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് ബൈബിൾ കൺവെൻഷൻ.28ന് രാവിലെ 8.30ന് ജപമാല,ലിറ്റിനി,9ന് വൃദ്ധർക്കുള്ള ദിവ്യബലി,ഇടവക വികാരി ഫാ.ക്ലീറ്റസ് നയിക്കും. തുടർന്ന് സ്നേഹാദരം,6ന് ദിവ്യബലി.നെയ്യാറ്റിൻകര നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ.ബി.ആന്റോ നയിക്കും.തുടർന്ന് ബൈബിൾ കൺവെൻഷൻ.29ന് 6ന് ദിവ്യബലി.കട്ടക്കോട് ഫെറോന വികാരി ഫാ.ജോയി സാബു മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് ബൈബിൾ കൺവെൻഷൻ.30ന് രാവിലെ 7.30ന് ദിവ്യബലി. ഉദിയൻകുളങ്ങര ഇടവക വികാരി ഫാ.രതീഷ് മാർക്കോസ് മുഖ്യകാർമ്മികത്വം വഹിക്കും.വൈകിട്ട് 6ന് സന്ധ്യാവന്ദനം,പാറശാല ഫെറോന വികാരി ഫാ.ഡെന്നീസ് മണ്ണൂർ മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം.മേയ് 1ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി.നെയ്യാറ്റിൻകര ലത്തീൻ രൂപത കോഓർഡിനേറ്റർ ഫാ.മോൻ വി.പി.ജോസ് മുഖ്യകാർമ്മികത്വം വഹിക്കും.തൂങ്ങാൻപാറ ഇടവക വികാരി ഫാ.ജോയ് മത്യാസ് വചനസന്ദേശം നൽകും.തുടർന്ന് ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യപ്രദക്ഷിണം,തുടർന്ന് കൊടിയിറക്ക്,സ്നേഹവിരുന്ന് രാത്രി 7ന് നാടകം.