
കടയ്ക്കാവൂർ: കായിക്കര മൂലെെത്തോട്ടത്ത് കഴിഞ്ഞദിവസം കടലാമ ചത്തടിഞ്ഞു. കടലാമയ്ക്ക് നാല്പത് കിലോയോളം ഭാരം ഉണ്ടാകുമെന്ന് കരുതുന്നു. വംശനാശഭീഷണി നേരിടുന്ന ഹാക്സിബിൽ ഇനത്തിൽപ്പെട്ട അപൂർവ്വയിനം കടലാമയാണിത്. അന്തരീക്ഷവായു ശ്വസിക്കുന്നതിനും മുട്ടയിടാനുമാണ് സാധാരണ കടലാമകൾ കരയിലേക്ക് എത്താറ്. രാത്രികാലങ്ങളിലാണ് മുട്ടയിടാനായ് കരയിലേക്ക് വരുന്നത്. വേലിയേറ്റ സമയത്ത് തിരയടിക്കുന്ന സ്ഥലത്തിനും മുകളിൽ സുരക്ഷിതവും ഇരുട്ടുളളതുമായ സ്ഥലം തെരഞ്ഞെടുത്ത് പിൻകാലുകൾ കൊണ്ട് കുഴിയുണ്ടാക്കി അതിലേക്ക് മുട്ട നിക്ഷേപിക്കുകയാണ് പതിവ്.