hi

കിളിമാനൂർ: അടയമൺ യു.പി.എസിൽ പാഠം ഒന്ന് പാടം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപകനും കർഷകനുമായ വി. കുഞ്ഞുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാഠശേഖരസമിതി പ്രസിഡന്റ് ജലജൻ അടയമൺ,സെക്രട്ടറി അടയമൺ എസ്. മുരളി,ഹെഡ്മാസ്റ്റർ വി.അജികുമാർ,സീനിയർ അസിസ്റ്റന്റ് ഗീത എസ്. നായർ,എൻ.ജി.സി കോ ഓർഡിനേറ്റർ ദീപക് ചന്ദ്രൻ മങ്കാട്, പി.ടി.എ സെക്രട്ടറി എസ്. പ്രദീപ് കുമാർ,സ്റ്റാഫ് സെക്രട്ടറി കെ.സി. പ്രസാദ് കുമാർ, എസ്.ആർ.ജി കൺവീനർ വി. രാജേഷ്,പി.എസ്. ഐ.റ്റി.സി. പി.പ്രേമ, ദേശീയ ഹരിത സേനാഗംങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉമ ഇനത്തിൽപ്പെട്ട വിത്താണ് കൃഷി ചെയ്തത്.

ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.