
തിരുവനന്തപുരം: ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ഉള്ളവരേയും നിശ്ചിത ഫോറത്തിൽ അപേക്ഷിച്ചവരേയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടുണ്ടോ എന്നും എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്നും എന്നറിയാൻ നാലു മാർഗ്ഗങ്ങളുണ്ട്. വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് ഉള്ളവർക്കാണ് ഈ സൗകര്യം വിനിയോഗിക്കാം.
1.എസ്.ടി.ഡി കോഡ് ചേർത്ത് 1950 എന്ന നമ്പരിലേക്ക് ഫോൺ ചെയ്ത് അറിയാം
2.1950 എന്ന നമ്പരിലേക്ക് ഇ.സി.ഐ സ്പെയ്സ് ഇലക്ഷൻകാർഡ് നമ്പർ എന്ന് ടൈപ്പ് ചെയ്ത് അയച്ചും അറിയാം
3.eci.gov.inൽ ഇലക്ടറൽ സേർച്ച് ലിങ്കിൽ കയറി ഇലക്ഷൻകാർഡ് നമ്പർ നൽകിയാൽ വിവരങ്ങളറിയാം
4.വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ ഇലക്ഷൻ കാർഡ് നമ്പർ നൽകിയാലും മതി