
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്സി/എം കോം/ എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം ഒന്നാം സെമസ്റ്റർ ന്യൂജനറേഷൻ എം.എ/എം.എസ്സി/എം കോം./എം.എസ്.ഡബ്ല്യൂ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 8 ന് ആരംഭിക്കും.
26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ കേരളസർവകലാശാല പഠന ഗവേഷണ കേന്ദ്രം പോളിംഗ് ബൂത്ത് ആയതിനാൽ 25നും സെന്ററിന് അവധിയാണ്.
എം.ജി യൂണി. ഓഫ് കാമ്പസ് പരീക്ഷകൾ
ഓഫ് കാമ്പസ് പ്രോഗ്രാമുകളുടെ സപ്ലിമെന്ററി / മെഴ്സി ചാൻസ് പരീക്ഷകൾ മേയ് മൂന്നിന് ആരംഭിക്കും.
പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടുളളവർ കോട്ടയം ബസേലിയസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ് സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് (സി.ബി.സി.എസ് - സ്പെഷ്യൽ റീഅപ്പിയറൻസ് 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ടവർക്കു മാത്രം - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മേയ് ആറ്, ഏഴ് തീയതികളിൽ ഇടപ്പള്ളി എസ്.ടി.എ.എസിൽ നടക്കും.
പ്രോജക്ട്/ വൈവ വോസി
ആറാം സെമസ്റ്റർ ബി.കോം(സി.ബി.സി.എസ് - 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് രണ്ട്, മൂന്ന്, ആറ് തീയതികളിൽ നടക്കും.
പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ്(പ്രൈവറ്റ് - 2021 അഡ്മിഷൻ റഗുലർ - ജൂലായ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഒഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി നടത്തിയ ഒന്നാം സെമസ്റ്റർ എം.ടെക് നാനോസയൻസ് ആൻഡ് ടെക്നോളജി - ഫാക്കൽറ്റി ഒഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്(20232025 ബാച്ച് റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.കോം, എം.എ സോഷ്യോളജി (സി.സി.എസ്.എസ്) നവംബർ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് നവംബർ 2021 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല എം.എ മ്യൂസിക് പ്രവേശനം
സർവകലാശാലയുടെ മ്യൂസിക് പഠനവകുപ്പിൽ എം.എ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടെ ബി.എ മ്യൂസിക് ബിരുദമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയും ഉള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ. ഫോൺ: 0497 2806404, 9895232334.
മൂല്യ നിർണയ ക്യാമ്പ്
ആറ്, നാല് സെമസ്റ്റർ ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 29ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. താവക്കര ക്യാമ്പസിൽ നടക്കേണ്ടിയിരുന്ന ബി.എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബി.എ എക്കണോമിക്സ് എന്നീ ബിരുദ പ്രോഗ്രാമുകളുടെ മൂല്യനിർണയ ക്യാമ്പുകൾ കണ്ണൂർ ശ്രീനാരായണ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.