
ബാലരാമപുരം: റംസാൻ മാസത്തെ അവധിക്കുശേഷം മദ്രസകൾ തുറന്നു.ദക്ഷിണ കേരള ഇസ്ലാമിക് മത വിദ്യാഭ്യാസ ബോർഡിന്റെ പാഠ്യപദ്ധതി നടപ്പിലാക്കുന്ന മദ്രസകളിലാണ് പ്രവേശനോത്സവം നടന്നത്.ബാലരാമപുരം വലിയ പള്ളിയിൽ വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു.ചാമവിള സിറാജുൽ ഇസ്ലാം മദ്രസയിൽ നടന്ന പ്രവേശനോത്സവം അസി.ഇമാം അബ്ദുൽ വാജിദ് മൗലവി ഉദ്ഘാടനം ചെയ്തു.എ.ഷാനവാസ് മൗലവി,എ.എസ്.മൻസൂർ, നിസാറുദീൻ,എം.ഷെഫീക്ക്,അബ്ദുൽ റഹ്മാൻ,സുനിൽ ഖാൻ എന്നിവർ കുട്ടികളെ വരവേറ്റു.അഞ്ചുവന്നം മദ്രസയിൽ വൈ.പ്രസിഡന്റ് എം.സുൽഫി,ട്രഷറർ സക്കീർ ഹുസൈൻ,ഹുസൈൻ ബാഖവി,മുഹമ്മദ് ഹുസൈൻ,കബീർ മുഹമ്മദ് മൈദീൻ,അബ്ദുൽ ഹലീൽ,ഷാജഹാൻ എന്നിവർ നവാഗതരെ സ്വീകരിച്ചു.