തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കവർന്നെടുത്ത ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് എൻ.ജ.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സൗത്ത് ജില്ലാ കമ്മിറ്റി ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം സൗത്ത് ജില്ലയുടെ പ്രസിഡന്റ് വി.എസ്.രാഘേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ്ജ് ആന്റണി ,സംസ്ഥാന സെക്രട്ടറി ജെ.എഡിസൺ, സംസ്ഥാന കമ്മിറ്റി അംഗം അരുൺ.ജി.ദാസ്, മോബിഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻകുമാർ, ജോയിന്റ് സെക്രട്ടറി ലിജു എബ്രഹാം, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു