തിരുവനന്തപുരം: കോൺഗ്രസ് നേതാവും കരമന സോഷ്യൽ വെൽഫയർ സഹകരണ സംഘം പ്രസിഡന്റുമായ നെടുങ്കാട് തെക്കെ അറപ്പുര വീട്ടിൽ ആനത്താനം രാധാകൃഷ്ണന്റെയും പരേതയായ മീനാംബിക.വിയുടെയും(ഹോർട്ടികോർപ്പ്) മകൻ മഹേഷ്‌ കൃഷ്ണൻ.ആറും(ഐ.സി.ഐ.സി.ഐ ബാങ്ക്), പാലോട് പാപ്പനംകോട് സുരഭിയിൽ അഭിലാഷിന്റെയും ഇന്ദുകൃപയുടെയും മകൾ ഡോ.ലക്ഷ്മി.എ.നായരും പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ വിവാഹിതരായി.ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻമന്ത്രി വി.എസ്.ശിവകുമാർ, മുൻ സ്പീക്കർ എം.വിജയകുമാർ,കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, അഡ്വ.ഹരീന്ദ്രനാഥ്, ആനാട് ജയൻ, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജാ രാജീവൻ, സംവിധായകൻ കല്ലിയൂർ ശശി, കമ്പറ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.