
തിരുവനന്തപുരം:രാഹുലിനെതിരായ പി.വി.അൻവറിന്റെ തരംതാണ പ്രസ്താവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാൻ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരംതാണു. രാഹുൽലിനെതിരെയാണ് പിണറായി വിജയനും സി.പി.എം നേതാക്കളും പരാമർശങ്ങൾ നടത്തുന്നത്. മോദിക്കെതിരെ ഒരക്ഷരം പറയുന്നില്ല. മോദിസർക്കാർ ഇത്തവണ താഴെ വീഴുമെന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.