തിരുവനന്തപുരം: പബ്ളിക് ലൈബ്രറിയ്ക്ക് സമീപം പഴയ പുസ്തകങ്ങളുടെ വില്പന നടത്തുന്നവരെ ലോകപുസ്തക ദിനമായ ഇന്നലെ ഇൻഡോ-ഇന്റർ നാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ നേതൃത്വത്തൽ ആദരിച്ചു.പഴയ പുസ്തക വില്പനക്കാരുടെ സംഘടനയുടെ പ്രസിഡന്റ് സബീറിനെ പൊന്നാട അണിയിച്ച് സൊസൈറ്റി പ്രസിഡന്റ് ഡി.വിൽഫ്രഡ് റോബിൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.റോട്ടറി അസിസ്റ്റന്റ് ഗവർണർ എം.എൽ.ഉണ്ണികൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി. സൊസൈറ്റി സെക്രട്ടറി പി.ഡി.വസന്തകുമാരി, അജി, ഷൈജു, ഷാജഹാൻ, മുനീർ, റഷീദ് മഞ്ഞപ്പാറ, എൻ.കേശവൻ നായർ എന്നിവർ പങ്കെടുത്തു.