തിരുവനന്തപുരം: സരസ്വതി സമ്മാൻ നേടിയ കവി പ്രഭാവർമ്മയെ ലോക പുസ്തകദിനത്തിൽ കേരള സ്റ്റേറ്റ് ബുക്ക് മാർക്കിന്റ ആഭിമുഖ്യത്തിൽ ആദരിച്ചു.ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യാതിഥിയായിരുന്നു.രൗദ്രസാത്വികം എന്ന കാവ്യസമാഹാരത്തിനാണ് സരസ്വതിസമ്മാൻ ലഭിച്ചത്.ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു അദ്ധ്യക്ഷത വഹിച്ചു.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,അനീഷ്,മാദ്ധ്യമ പ്രവർത്തകരായ എം.പി.ചന്ദ്രശേഖരൻ,സി.റഹീം എന്നിവർ സംസാരിച്ചു.ഡോ.ശ്യാമ പ്രഭാവർമ്മയുടെ കവിതകൾ അവതരിപ്പിച്ചു.