
തിരുവനന്തപുരം:വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീബാല ത്രിപുര സുന്ദരീ ദേവീക്ഷേത്രത്തിൽ കുലശേഖരം ശാരദാകൃഷ്ണ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു.ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.സോമനാഥ് ക്യാമ്പിൽ പങ്കെടുത്തു.
ജനറൽ മെഡിസിൻ,കാർഡിയോളജി,ന്യൂറോളജി,പീഡിയാട്രിക്,സൈക്യാട്രി,ഡർമ്മറ്റോളജി എന്നീ വിഭാഗങ്ങളുടെ പരിശോധനയും മരുന്നുകളും സൗജന്യമായിരുന്നു.രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ക്യാമ്പിൽ നൂറു കണക്കിന് ഭക്തരാണ് പങ്കെടുത്തത്.