ചിറയിൻകീഴ്: വിളക്കിന്റെ 200-ാമത് പ്രതിമാസ സാഹിത്യ സാംസ്കാരിക കൂട്ടായ്മ 28ന് ശാർക്കര എസ്.സി.വി.ബി.എച്ച്.എസിൽ വൈകീട്ട് 4.30 മുതൽ നടക്കും.ആനുകാലികങ്ങൾ ഇല്ലാതാവുമ്പോൾ എന്ന വിഷയം ചർച്ച ചെയ്യും.ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ വർക്കല ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും സാഹിത്യ-നാടക പ്രവർത്തകൻ അരുൺജ്യോതി.എം അനുബന്ധപ്രഭാഷണവും നടത്തും.നാട്ടരങ്ങ് വിഭാഗത്തിൽ ഉദയകുമാർ കഥ വായിക്കും.