education

തിരുവനന്തപുരം: സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക ക്യാമ്പസുകളിലും എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് അഞ്ച് വരെ നീട്ടി. എൻട്രൻസ്‌ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ മേയ് ഒൻപത് വരെ ഡൗൺലോഡ് ചെയ്യാം. മേയ് 15 മുതൽ 18 വരെയാണ് എൻട്രൻസ് പരീക്ഷ. മേയ് 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂൺ 19ന് പി. ജി. ക്ലാസ് ആരംഭിക്കും. ഒന്നിലേറെ പി. ജി കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ കോഴ്സിനും പ്രത്യേകം പ്രവേശന പരീക്ഷാ ഫീസ് അടയ്‌ക്കണം. വിവരങ്ങൾ www.ssus.ac.in വെബ്സൈറ്റിൽ.