കടയ്‌ക്കാവൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം അഞ്ചുതെങ്ങിൽ ഒഴിവാക്കി. അഞ്ചുതെങ്ങ് സി.എെ വിളിച്ചുചേർത്ത യോഗത്തിലാണ് എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ മുന്നണികൾ തീരുമാനമെടുത്തത്. സംഘർഷങ്ങളും ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം. അഞ്ചുതെങ്ങ് സി.ഐ ജയപ്രകാശ്, എസ്.ഐ മാഹീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജൂഡ് ജോർജ്,ഷെറിൻ ജോൺ,യേശുദാസ് സ്റ്റീഫൻ,ജെറാൾഡ് റോബർട്ട്, എഡിസൺ പെൻസിയാൻ,പഴയനട വിശാഖ്,അനിൽ തുടങ്ങിയവർ പങ്കെടുത്തു.