തിരുവനന്തപുരം: മുൻ മന്ത്രി വി.സുരേന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ കേരള വെള്ളാള മഹാസഭയുടെ പേരിൽ യോഗം വിളിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പിൽ മഹാസഭയ്‌ക്ക് സമദൂര നിലപാടാണെന്നും കെ.വി.എം.എസ് സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. സമുദായ അംഗങ്ങൾക്ക് അവർക്കിഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി സഞ്ചു.ബി.കെ.പ്രസ്‌താവനയിൽ വ്യക്തമാക്കി.