
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 41,976 പൊലീസുദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 183ഡിവൈ.എസ്.പി, 100 ഇൻസ്പെക്ടർ, 4540 എസ്.ഐ / എ.എസ്.ഐ, 23,932 സീനിയർ സി.പി.ഒ / സി.പി.ഒ, 4383 സായുധ ബറ്റാലിയൻ അംഗങ്ങൾ എന്നിവരാണ് സുരക്ഷാ ചുമതലയിലുള്ളത്. 2,874 ഹോംഗാർഡ്, 24,327 സ്പെഷ്യൽ പൊലീസ് എന്നിവരുമുണ്ട്. 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ ഡിവൈ.എസ്.പിമാരുടെ ചുമതലയിൽ 144 ഇലക്ഷൻ സബ്ഡിവിഷനുകളുണ്ട്. സ്റ്റേഷനുകളിൽ രണ്ട് പട്രോളിംഗ് സംഘങ്ങളും ഓരോ ദ്രുതകർമ്മ സേനാ സംഘവുമുണ്ടാവും. ഗ്രൂപ്പ് പട്രോളിംഗുമുണ്ട്.