
പ്രാക്ടിക്കൽ/ പ്രോജക്ട്
കേരളസർവകലാശാല ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി പരീക്ഷയുടെ മൈക്റോബയോളജി, പോളിമർ കെമിസ്ട്രി, സുവോളജി പ്രാക്ടിക്കൽ/ പ്രോജക്ട് /വൈവോസി പരീക്ഷകൾ മേയ് 13 മുതൽ തുടങ്ങും.
ആറാം സെമസ്റ്റർ ബി.എസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജെക്ട് വൈവ വോസി പരീക്ഷ മേയ് 6 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും മേജർ പ്രോജക്ടും വൈവാവോസിയും 29,30 മേയ് 2,3 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷയുടെ പ്രോജക്ട് ആൻഡ് വൈവവോസി പരീക്ഷ മേയ് 2 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ മേയ് 6 മുതലും ബി.എസ്.സി ബയോടെക്‌നോളജി മൾട്ടിമേജർ കോഴ്സിന്റെ പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ മേയ് 6 മുതലും ഈ കോഴ്സിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 30 മുതലും നടത്തും.
ആറാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് കോഴ്സിന്റെ പ്രോജക്ട്/ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതലും ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് കോഴ്സിന്റെ പ്രോജക്ട്/ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 2 മുതലും നടത്തും.
ആറാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവവോസിയും മേയ് 3ന് നടത്തും.
ടൈംടേബിൾ
മേയിൽ നടത്തുന്ന ആറ്, നാല്, രണ്ട്, ഒന്ന് സെമസ്റ്റർ എം.ബി.എൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഏഴാം സെമസ്റ്റർ ബി.ടെക് റെഗുലർ (2020 സ്‌കീം) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്- ഒക്ടോബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡ്/ ഹാൾടിക്കറ്റുമായി 27 മുതൽ മേയ് 6 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഇജെ-3 സെക്ഷനിൽ ഹാജരാകണം.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി ഓഗസ്റ്റ് 2023 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിവിൽ കാർഡും ഹാൾടിക്കറ്റുമായി 27,29, 30 തീയതികളിൽ റീവാല്യുവേഷൻ (ഇ.ജെ-10) സെക്ഷനിലെത്തണം.
ആലപ്പുഴയിലെ കേരളസർവകലാശാല പഠന ഗവേഷണ കേന്ദ്രം പോളിംഗ് സ്റ്റേഷനായതിനാൽ ഇന്ന് (വ്യാഴം) സെന്ററിന് അവധിയാണ്.
അറബിവിഭാഗം നടത്തുന്ന ആറുമാസക്കാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് 30നകം അറബി വിഭാഗത്തിലെത്തിക്കണം. ഫോൺ-0471-2308846/9562722485