
തിരുവനന്തപുരം: വോട്ട് ചെയ്യാൻ എത്തുന്നവർക്കായി ബംഗളൂരുവിൽ നിന്ന് ഇന്ന് ഇലക്ഷൻ സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 3.30ന് പുറപ്പെടും. നാളെ രാവിലെ 7ന് കൊച്ചുവേളിയിലെത്തും. നാല് സെക്കൻഡ് എ.സി കോച്ചും 14 തേർഡ് എ.സി കോച്ചുകളുമുണ്ട്. പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. വെള്ളിയാഴ്ച രാവിലെ 8ന് ബംഗളൂരുവിലേക്ക് മടങ്ങും.