
കൊല്ലം: പ്രശസ്ത കാർഷിക ശാസ്ത്രജ്ഞയും തഴവ കുതിരപ്പന്തി വെങ്ങാട്ടം പള്ളി മഠത്തിൽ അക്ഷയയിൽ ഡോ.ആർ.ഡി. അയ്യരുടെ ഭാര്യയുമായ ഡോ. രോഹിണി അയ്യർ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. നവശക്തി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന രോഹിണി അയ്യർ പിന്നണി ഗായിക ചിത്ര അയ്യരുടെ മാതാവാണ്. മറ്റുമക്കൾ: ശാരദ അയ്യർ (ജർമ്മനി), ഡോ. രമ അയ്യർ (യു.കെ).