
തിരുവനന്തപുരം: അച്ഛൻ മരിച്ചതിന് പിന്നാലെ മകൻ ആത്മഹത്യ ചെയ്തു. കാട്ടാക്കട, പൂവച്ചൽ, കൊണ്ണിയൂർ ഈന്തിവിളവീട്ടിൽ കൊണ്ണിയൂർ സി.പി.ഐ.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് മെമ്പറും ആയിരുന്ന വില്ല്യം(സോമൻ) (72) ഞായറാഴ്ച മരിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ മകൻ ജോസ് വില്ല്യം (ബിജു) (38) വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കുറച്ചുനാളുകളായി വില്ല്യവും മകൻ ജോസും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എലിസബത്ത് ആണ് വില്ല്യത്തിന്റെ ഭാര്യ. മകൾ: നിഷ. ലീനയാണ് ജോസ് വില്ല്യത്തിന്റെ ഭാര്യ. മകൾ: സ്നേഹ.