തിരുവനന്തപുരം: സ്വാതി തിരുനാളിന്റെ 211-ാമത് ജയന്തിക്കും ശ്രീസ്വാതി തിരുനാൾ സംഗീതസഭയുടെ 32-ാമത് വാർഷികാഘോഷങ്ങൾക്കും തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ നിർവഹിച്ചു. ശ്രീസ്വാതി തിരുനാൾ സംഗീതസഭ ചെയർമാൻ പ്രൊഫ.ജി.ഉണ്ണിക്കൃഷ്ണ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ സൂര്യനാരായണ അയ്യർ,സെക്രട്ടറി വേലായുധൻ,ജോയിന്റ് സെക്രട്ടറി ജെ.മധുസൂധനൻ ഉണ്ണിത്താൻ,ട്രഷറർ പി.അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മഹാരാജപുരം ഗണേശ് വിശ്വനാഥൻ ചെന്നൈ അവതരിപ്പിച്ച സംഗീതക്കച്ചേരിയും നടന്നു. ഇന്ന് വൈകിട്ട് 6ന് ഗായകരത്നം മാതങ്കി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി അരങ്ങേറും.