നെയ്യാറ്റിൻകര:എൽ.ഡി.എഫ് തിരുപുറം പുത്തൻ കട മേഖല തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും കെ.ആർസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.ഷിബു കുമാർ അദ്ധ്യക്ഷത വഹിച്ചു.നെല്ലിമൂട് പ്രഭാകരൻ,ടി.ശ്രീകുമാർ,രാമപുരംശ്രീകുമാർ,എൽ.ഡി.എഫ് കൺവീനർ എച്ച്. സുരേഷ് കുമാർ,തിരഞ്ഞെടുപ്പ് കമ്മിറ്റി മേഖല സെക്രട്ടറി ടി.കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു. കെ.ആർ.ബിജു,ഡി.സൂര്യകാന്ത്,ജെ.ജയകുമാർ,എസ്.സനിൽ,മോഹൻലാൽ,മുള്ളു വിള സൈമൺ,ഡി. അനിത തുടങ്ങിയവർ റാലിക്കു നേതൃത്വം നൽകി.