
മലയാളത്തിന്റെ പ്രിയ താര ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. 13-ാം വിവാഹ വാർഷികത്തിൽ പൃഥ്വിരാജും സുപ്രിയയും പരസ്പരം പങ്കുവച്ച ആശംസ കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.
''ഹാപ്പി ആനിവേഴ്സറി പാർട്ണർ" സുഹൃത്തുക്കളായിരിക്കുന്നതിൽ നിന്ന് ഒരു ഇൻക്രെഡിബിൾ ലിറ്റിൽ ഗേളിന്റെ മാതാപിതാക്കളായതുവരെ, ഇതു ഒരു മനോഹര യാത്രയായിരുന്നു! വലിയ സ്വപ്നങ്ങൾ കാണുന്നതിനും കഠിനമായ യുദ്ധങ്ങൾ ഏറ്റെടുക്കുന്നതിനും... ഈ യാത്രയിൽ വരും വർഷങ്ങൾ നമുക്ക് കരുതിയിരിക്കുന്നതറിയാൻ കാത്തിരിക്കുന്നു. ''പൃഥ്വിരാജ് കുറിച്ചു. പൃഥ്വിക്കു ആശംസ നേർന്നു സുപ്രിയ കുറിച്ചത് ഇങ്ങനെ. 13 വർഷം നിങ്ങളോടൊപ്പം! വൗ ! കണ്ടുമുട്ടിയപ്പോൾ നമ്മൾ കുട്ടികളായിരുന്നു. ഇപ്പോൾ വണ്ടർഫുളായൊരു പെൺകുട്ടിയുടെ മാതാപിതാക്കളായി! പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്രദൂരം നടന്നു! എന്നിട്ടും ഇവിടെയുണ്ട്! പതിമൂന്നാം വാർഷിക ആശംസകൾ പൃഥ്വി. നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാനും ഏറ്റവും മികച്ച ജീവിതം നയിക്കാനും പരസ്പരം പ്രേരിപ്പിച്ച് ഇനിയും നിരവധി വർഷങ്ങൾ ഒരുമിച്ച് ! സുപ്രിയ കുറിച്ചു. 2011 ഏപ്രിൽ 25നായിരുന്നു സുപ്രിയയെ പൃഥ്വിരാജ് വിവാഹം ചെയ്തത്. 2014ൽ മകൾ അലംകൃത ജനിച്ചു.