തിരുവനന്തപുരം: ഇടതുപക്ഷത്തിനു നൽകുന്ന വോട്ട്

പാഴാകുമെന്നും ഏതാനും സീറ്റിൽ മാത്രം മത്സരിക്കുന്ന അവർക്ക് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ. രാഹുൽ ഗാന്ധിക്കെതിരെ രംഗത്തുവന്നിട്ടുള്ള സി.പി.എം ഇന്ത്യാമുന്നണിയെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാൽ അവരെ വിശ്വസിക്കാനാവില്ല. കോൺഗ്രസിന് പരമാവധി സീറ്റ് ലഭിച്ചാൽ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാൻ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാൽ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിർണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോൾ ജനങ്ങൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.