pinarayi-vijayan

തിരുവനന്തപുരം: ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും സാഹോദര്യത്തിലധിഷ്ഠിതമായ ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനുമാവണം ഓരോ വോട്ടുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ഉയർന്ന ജനാധിപത്യ മൂല്യത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സംസ്ഥാനങ്ങളുടെ ന്യായമായ ജനാധിപത്യ ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാനും ഭേദചിന്തകൾക്കതീതമായി മനുഷ്യമനസുകളുടെ ഒരുമ ഊട്ടിയുറപ്പിക്കാനും കഴിയുന്നതാകണം നമ്മുടെ ജനാധിപത്യ അവകാശത്തിന്റെ വിനിയോഗം.

കേരളീയരുടെ ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്സഭയിൽ ഉയർത്തുന്നതിനും നാടിനോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ ലോക്സഭയിൽ എത്തിക്കണം. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ഏവരും തയ്യാറാകണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.