പാലോട്: നന്ദിയോട് പഞ്ചായത്തിലെ ഓട്ടുപാലം,പച്ച,പുലിയൂർ എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം.ഇവ കന്നുകാലികളെയും വളർത്ത് മൃഗങ്ങളെയും ആക്രമിക്കുന്നത് പതിവാണ്. വൈകുന്നേരങ്ങളിൽ ആളുകൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.ഇരുചക്ര വാഹന യാത്രക്കാർക്കും നായ്ക്കൾ ഭീഷണിയാണ്. തെരുവുനായ്ക്കളെ പ്രദേശത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ട് വിടുന്നതിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി.