
കാസർകോട് ടൗണിൽ ഒാട്ടോ ഡ്രൈവറോട് കുശലം പറഞ്ഞ് നടന്നുവരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ. പുതിയ മലയാള സിനിമയുടെ ചിത്രീകരണത്തിന് കാസർകോട് എത്തിയതാണ് താരം. ഒാട്ടോ ഡ്രൈവറുടെ അടുത്തുവന്ന് അല്പനേരം സംസാരിച്ചു വീണ്ടും നടക്കുന്ന സണ്ണി ലയോണിനെ വീഡിയോയിൽ കാണാം. ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോൺ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ കഴിഞ്ഞ ദിവസം സണ്ണി പങ്കുവച്ചിരുന്നു. പത്തൊൻപതാം വയസിലാണ് പോൺ ഫിലിം മേഖലയിൽ സണ്ണി എത്തുന്നത്. പിന്നീട് ബോളിവുഡിലെ മുൻനിര താരമായി ഉയരുകയും ചെയ്തു. ബോളിവുഡിന് പിന്നാലെ മലയാളത്തിലും തമിഴിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.